Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിലെ വനങ്ങളില്‍ നടന്ന ആനക്കൊമ്പ് വേട്ടയുടെ നേര്‍ക്കാഴ്ചയുമായി ക്രൈം സീരീസ് 'പോച്ചര്‍'

05:05 PM Feb 07, 2024 IST | Online Desk
Advertisement

ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരിസായ പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടി ആലിയ ഭട്ട്. പ്രൈം വിഡിയോയാണ് ഇക്കാര്യം അറിയിച്ചത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കല്‍പിക നാടകീകരണമാണ്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വിഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.

Advertisement

പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കും വേണ്ടി സജീവമായി ശബ്ദം ഉയര്‍ത്തുന്ന അഭിനേതാവാണ് ആലിയ. 'അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നത് എനിക്കും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലെ മുഴുവന്‍ ടീമിനും ഒരു ബഹുമതിയാണ്. വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തിര പ്രശ്‌നത്തെക്കുറിച്ച് ബോധവത്കരിക്കുന്നതാണ് റിച്ചിയുടെ ചിത്രീകരണം. നമ്മുടെ വനങ്ങളില്‍ നടക്കുന്ന ക്രൂരമായ ഈ കുറ്റകൃത്യങ്ങളെ അടിസ്ഥാന മാക്കിയുള്ള പോച്ചറിലെ കഥപറച്ചില്‍ ഏറെ ആകര്‍ഷകമായി തോന്നി. എല്ലാ ജീവജാലങ്ങളോടും കൂടുതല്‍ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നല്‍കുകയാണ് 'പോച്ചര്‍'- ആലിയ പറഞ്ഞു.

എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിങ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് എഡിറ്റിങ്.

Advertisement
Next Article