Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലപ്പുറം ജില്ലാ അസോസിയേഷൻ ഇഫ്താർ സംഗമം ശ്രദ്ധേയമായി

10:38 PM Mar 23, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ ഒത്തു ചേർന്ന വൻ ജനാവലിയുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗത മാശംസിച്ച് ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് അഡ്വ മുഹമ്മദ്‌ ബഷീർ അദ്ധ്യക്ഷനായിരുന്നു. ക്വാളിറ്റി ഫുഡ്‌ സ്റ്റഫ്സ് മാനേജിങ് ഡയറക്ടർ ശ്രീ മുസ്തഫ ഉണ്ണിയലുക്കൽ ഉത്ഘാടനം ചെയ്തു. ശ്രീ ഇസ്മായിൽ വള്ളിയോത്ത് റമസാൻ പ്രഭാഷണം നടത്തി. ഫലസ്തീൻ ജനതയടക്കം ലോകത്തിന്റെ പല ദിക്കുകളിലും യുദ്ധം കൊണ്ടും ദാരിദ്ര്യം കൊണ്ടും ഒരു നേരത്തെ ആഹാരത്തിനായിക്ലേശിക്കുന്ന സാഹചര്യത്തിലാണ് ദീർഘ നേരം നോമ്പെടുത്ത് വിശപ്പിന്റെ കാഠിന്യം അനുഭവിക്കുകയെന്നത് പ്രസക്തമാവുന്നതെന്നു അദ്ദേഹം പറഞ്ഞു.

Advertisement

സ്പോൺസർമാരായ ഹീനിക്സ് ഇന്റർനാഷണൽ ചെയർമാൻ സുനിൽ പാറകപുറത്ത്, മെഡക്‌സ്‌ മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ വി. പി. മുഹമ്മദാലി, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, കുട കൺവീനർ അലക്സ് പുത്തൂർ, എന്നിവർ മുഖ്യാഥിതി കളായിരുന്നു. ട്രഷറർ ഇല്ലിയാസ് പാഴൂർ, രക്ഷധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അഭിലാഷ്, മകിഡ്സ്‌ ചെയർപേഴ്സൺ അബിയ മാർട്ടിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ സംഘടന നേതാക്കളുടെയും വൻ ജനാവലിയുടെയും മഹനീയ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ സംഗമത്തിനു ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റാഫി ആലിക്കൽ നന്ദി രേഖപ്പെടുത്തി.

Advertisement
Next Article