Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുസാറ്റ് ദുരന്തം; നാലുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; ആൽബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

09:36 AM Nov 26, 2023 IST | Veekshanam
Advertisement

കൊച്ചി: കളമശ്ശേരി കുസാറ്റിലുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കുസാറ്റിലെ വിദ്യാർഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത (21), കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി (21), കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌ (20) എന്നിവ മൃതദേഹങ്ങൾ പൊതുദർശനത്തിനായി അല്പസമയത്തിനകം കുസാറ്റിൽ എത്തിച്ചേരും. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.

Advertisement

അപകടത്തിൽ 64 പേർക്ക് പരുക്കേറ്റു. ഇതിൽ 34 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 31 പേര്‍ വാര്‍ഡിലും 3 പേര്‍ ഐസിയുവിലുമാണ്. രണ്ട് പേര്‍ ആസ്റ്ററിലും. ആസ്റ്ററിലുള്ള രണ്ട് പേരുടെയും കളമശേരിയില്‍ ഐസിയുവിലുള്ള ഒരാളുടെയും നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്.

പരുക്കേറ്റവരെ മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി പി.രാജീവും. സന്ദർശിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

‘അങ്ങേയറ്റം ദുഃഖകരമായ സംഭവം. അപ്രതീക്ഷിതമായ സംഭവമാണ് കുസാറ്റിലുണ്ടായത്. നാല് പേരെയാണ് നമുക്ക് നഷ്ടമായത്. ഐസിയുവിലുള്ള രണ്ട് പേരുടെ നില ആശങ്കാജനകമല്ല. ആസ്റ്ററിലേയും കിൻഡറിലേയും ചുമതലക്കാരുമായി സംസാരിച്ചു. ആസ്റ്ററിൽ ഐസിയുവിലുള്ളവരുടെ നില അൽപം ക്രിട്ടിക്കലാണ്. കിൻഡറിലുള്ള രണ്ട് പേരുടേയും പരക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എല്ലാവിധത്തിലുമുള്ള ചികിത്സാ സംവിധാനങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്’ മന്ത്രി പി രാജീവ് പറഞ്ഞു. കുട്ടികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരുക്കേറ്റത്.

Tags :
featuredkerala
Advertisement
Next Article