Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദന ചുഴലിക്കാറ്റ്: 200ഓളം ട്രെയിനുകള്‍ റദ്ദാക്കി; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

10:55 AM Oct 23, 2024 IST | Online Desk
Advertisement

ഭുവനേശ്വര്‍: ദന ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന പശ്ചാത്തലത്തില്‍ ഒഡിഷയില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി. 200ഓളം ട്രെയിനുകള്‍ റദ്ദാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടക്കുകയും ചെയ്തു. ഒഡിഷയുടെ വടക്കന്‍ ജില്ലകളെയാണ് കാറ്റ് കൂടുതല്‍ ബാധിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Advertisement

ബാലസോര്‍, ഭദ്രക്, കെന്ദ്രപാഡ, മയൂര്‍ഭഞ്ജ്, ജഗത്സിങ്പൂര്‍, പുരി ജില്ലകളിലാണ് കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടക്കുന്നത്. മുതിര്‍ന്ന് ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇവിടെ ഏകോപനത്തിനായി നിയമിച്ചിട്ടുണ്ട്. 14 ജില്ലകളില്‍ വെള്ളിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപമെടുക്കുന്നത്. ഇത് നിലവില്‍ തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നത്തോടെ ചുഴലിക്കാറ്റായും വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിച്ച് 25ന് രാവിലെക്കുള്ളില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയിലേക്ക് പ്രവേശിക്കും. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗമായിരിക്കും കാറ്റിനുണ്ടാവുക.

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. എന്നാല്‍, ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമായി ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത.

Tags :
news
Advertisement
Next Article