Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; 50 പവനും നാലര ലക്ഷം രൂപയും കവർന്നു

11:56 AM Mar 07, 2024 IST | Online Desk
Advertisement

ആറ്റിങ്ങൽ : വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ വീട്ടിലാണ് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു.

Advertisement

ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അരുണും കുടുംബവും വർക്കലയിൽ പോയതായിരുന്നു. ചടങ്ങുകൾക്ക് ശേഷം രാത്രി തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags :
kerala
Advertisement
Next Article