വിസർജ്യ വായ തുറന്നു എം എം മണി: ഇത്തവണ ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപം
09:54 AM Mar 19, 2024 IST
|
Veekshanam
Advertisement
തൊടുപുഴ: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും പറഞ്ഞു. മുൻ എംപി പി.ജെ.കുര്യൻ പെണ്ണുപിടിയനെന്നും അധിക്ഷേപം. മുൻപും ഇത്തരത്തിലുള്ള അധിക്ഷേപ പ്രസംഗങ്ങൾ എം എം മണിയിൽ നിന്നും ഉണ്ടായിട്ടുണ്ട്.
Advertisement
Next Article