ഡീനിന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല;വെറ്റിനറി സര്‍വകലാശാല ഡീന്‍ എം.കെ.നാരായണന്
വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ ജീവന് രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഡീന്‍ എം.കെ.നാരായണന്. സിദ്ധാര്‍ഥിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. മരണം സ്ഥിരീകരിച്ച് പത്ത് മിനുറ്റിനുള്ളില്‍ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡീനിന്റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല. എല്ലാ ദിവസവും കാമ്പസില്‍ പോയി നോക്കാന്‍ കഴിയില്ല. സര്‍വകലാശാലാ ചുമതലയാണ് തനിക്കുള്ളത്. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറുടെ അഭാവമുണ്ട്. ഡീന്‍ വാര്ഡന് കൂടിയാണ്. എന്നാല്‍ വാര്ഡന് ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂട്ടറാണ്. തനിക്ക് ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ല.
നേരത്തെ പ്രശ്നമൊന്നുമില്ലാത്ത സാഹചര്യത്തില്‍ അത് വിഷയമായിരുന്നില്ല. ഇപ്പോള്‍ സെക്യൂരിറ്റി പ്രശ്നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.