എഡിഎം നവീന്‍ ബാബുവിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.ജി.ഒ.യു
കൊല്ലം : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആര്‍.രാജേഷ് ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കെ.ജി.ഒ.യു കൊല്ലം ജില്ലാ കളക്ട്രേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്കിടയില്‍ മികച്ച പ്രതിഛായ ഉള്ള ഉദ്യോഗസ്ഥന്‍ ആയിരുന്നു നവീന്‍ ബാബു എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്തിഹത്യ സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹത്തിന്റെ ആത്മഹത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി ഒരു സര്‍ക്കാര്‍ ജീവനക്കാ രനും ഈ ഗതി വരാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊ ള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ കെ.ജി.ഒ.യു. സംസ്ഥാന സെക്ര ട്ടറി ആര്‍.വിനോദ് കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.ഫിറോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, ജി. ബിജിമോന്‍, വിജയന്‍. എം, അനില്‍, ഹസ്സന്‍ പെരുങ്കുഴി, ഷാജി ബേബി, സുഭാഷ്, സെറ്റോ നേതാക്കാളായ ശ്രീഹരി, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.