For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി

03:26 PM Mar 03, 2024 IST | Online Desk
സിദ്ധാര്‍ത്ഥന്റെ മരണം  ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി
Advertisement

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിനടപടിക്കായി പുതിയ വിസിയോട് വാക്കാല്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പഴയ വി.സി നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഡീനും അസിസ്റ്റന്റ് ഡീനും ആയിരുന്നു ഹോസ്റ്റല്‍ നോക്കേണ്ടവര്‍, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ല. ഇരുവരുടെയും സസ്‌പെന്‍ഷന്‍ പ്രാവര്‍ത്തികമാക്കാന്‍ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പുതിയ വി.സിയോട് ഇക്കാര്യത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.