സിദ്ധാർത്ഥൻ്റെ മരണം; യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെ രണ്ട് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി
09:23 AM Mar 01, 2024 IST
|
Online Desk
Advertisement
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്ഐയുടെ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി. ആൾക്കൂട്ട വിചാരണയ്ക്കും മൃഗീയ മർദ്ദനത്തിനും നേതൃത്വം നൽകിയ എസ്എഫ്ഐ യൂണിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ.അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്ന് അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് വ്യാഴാഴ്ച രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.എന്‍.സജീവിന് മുമ്പാകെ കീഴടങ്ങിയത്. പ്രതികളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും ആദ്യം പ്രതിചേർത്ത 12 പേരിൽ ഉൾപ്പെട്ടിരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലാണ്
Advertisement
Next Article