കളമശേരി സ്ഫോടനത്തിൽ മരണം നാലായി
08:44 AM Nov 06, 2023 IST | Veekshanam
Advertisement
കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്.
രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
Advertisement