Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ മരണം: കുറ്റകരമായ നരഹത്യ ചുമത്തണമെന്ന്; ഹൈബി ഈഡൻ എംപി

05:00 PM Jul 29, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള നെവിൻ ഡാൽവിൻ ഉൾപ്പെടെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ മൂന്ന് വിദ്യാർഥികൾ ഡൽഹിയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയതിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കൗൺസിൽ അധികൃതരെയും, നിയമവിരുദ്ധമായ കെട്ടിടത്തിൽ കോച്ചിംഗ് സെന്റർ നടത്തിയവർക്കെതിരെയും കുറ്റകരമായ നരഹത്യ കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യാൻ തയാറാകണമെന്ന് ഹൈബി ഈഡൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. സഭയുടെ ശൂന്യവേളയിലാണ് പ്രത്യേക അനുമതിയോടെ ഇക്കാര്യം ഉന്നയിച്ചത്.

Advertisement

കഴിഞ്ഞ ശനിയാഴ്ച കോച്ചിംഗ് കോച്ചിംഗ് സെന്ററിൽ ഉണ്ടായ ദുരന്തം ദൗർഭാഗ്യവകരമായ സംഭവമാണെന്നും, കർശന നടപടി എടുക്കണമെന്നും എം പി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നു വരുന്നുവെന്നതും ഹൈബി ഈഡൻ എം പി ലോക് സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. മേലിൽ ഇത് പോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈബി ഈഡൻ എം പി ആവശ്യപ്പെട്ടു.

Tags :
featured
Advertisement
Next Article