Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണം; പ്രതിപക്ഷ നേതാവ്

03:39 PM Oct 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല- മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ അവതരിപ്പിച്ച സബ്‌മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

Advertisement

ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന വേളയിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാൽ മതിയെന്ന് മുഖ്യന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വർഷം 90000 പേരെ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നുവെന്ന വ്യാപക പരാതി ഉയർന്നിരുന്നു.ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന

തീരുമാനം ഗുരുതരമായ പ്രശ്ന‌ങ്ങൾക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തർക്ക് ഓൺലൈൻ ബുക്കിങ് ഇല്ലെന്നതിന്റെ പേരിൽ ദർശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓൺലൈൻ ബുക്കിങ് ഇല്ലാതെ വരുന്നവർക്കും ദർശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയിൽ എത്തിയിരുന്നവർക്കെല്ലാം ദർശനം കിട്ടിയിരുന്നു..

ഭക്തരെ തടഞ്ഞു നിർത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും
പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള
സൗകര്യവും ഒരുക്കിയില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക്
പോകുമെന്ന് സർക്കാറിന് മുന്നറിയിപ്പ്
നൽകുന്നു. ഈ സാഹചര്യത്തിൽ സ്പോട്ട്
ബുക്കിങ്ങിലൂടെയും ദർശനം നൽകുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags :
featuredkerala
Advertisement
Next Article