പി.എം ശ്രീപദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം ബിജെപി- സിപിഎം അന്തർധാരയുടെ ഭാഗം: കെ.എസ്.യു
തിരുവനന്തപുരം: കേന്ദ്ര സമ്മർദത്തിന് വഴങ്ങി പി.എം ശ്രീ (പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ്) പദ്ധതി കേരളത്തിൽ നടപ്പിലാക്കാമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ബിജെപി- സിപിഎം അന്തർധാരയുടെ ഭാഗമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.അടുത്ത അധ്യായന വർഷം തുടങ്ങും മുമ്പ് ഇതിനുള്ള ധാരണാപത്രം ഒപ്പിടാമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്ജ് അറിയിച്ചിരിക്കുന്നത്.ഇതിലൂടെ മുൻ നിലപാടിൽ നിന്ന് മാറി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പദ്ധതി നിർവ്വഹണം നടപ്പാക്കുന്നതാണ് പി.എം ശ്രീ സ്കൂൾദേശീയ വിദ്യാഭ്യാസ നയത്തിൽ നയപരമായ തിരുത്തൽ വരുത്തുന്നതിനൊപ്പം കേന്ദ്രത്തിൻ്റെ ബ്രാൻഡിങ്ങിന് വഴങ്ങുന്ന സംസ്ഥാന സർക്കാരിൻ്റെ പുതിയ തീരുമാനം 67 അലോഷ്യസ് സേവ്യർ വ്യക്തമാക്കി.പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവുമൊക്കെ വെക്കേണ്ടതായി വരും.സംഘ പരിവാർ ക്യാമ്പയിന് സഹായമൊരുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.