അമ്മയാകാനൊരുങ്ങി ദീപിക പദുകോൺ
സെപ്റ്റംബറോടുകൂടിയായിരിക്കും കുഞ്ഞിൻ്റെ ജനനം
11:31 AM Feb 29, 2024 IST | Online Desk
Advertisement
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ദീപികയും രൺവീറും ചേർന്നാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിൻ്റെയും ചിത്രമടങ്ങുന്ന പോസ്റ്റർ കാർഡ് പങ്കുവച്ചാണ് ദീപ്-വീര്‍ ദമ്പതികള്‍ ആരാധകരെ വിവരം അറിയിച്ചത്. സെപ്റ്റംബറോടുകൂടിയായിരിക്കും കുഞ്ഞിൻ്റെ ജനനം. സിനിമാപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്നു.
Advertisement