മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ ആശ്രിത നിയമനം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു, സർക്കാരിന് തിരിച്ചടി
03:26 PM Dec 02, 2024 IST | Online Desk
Advertisement
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്ന് സർക്കാർ വാദിച്ചപ്പോൾ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻജിനീയറിങ് ബിരുദമുള്ള ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായാണ് നിയമിച്ചത്. ഈ വിധി പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശമ്പളവും ആനുകൂല്യവും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Advertisement