For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വേമ്പനാട്ടു കായലിൽ വിസ്മയം തീർക്കാൻ ഒരുങ്ങി ദേവജിത്ത്

12:17 PM Jan 13, 2025 IST | Online Desk
വേമ്പനാട്ടു കായലിൽ വിസ്മയം തീർക്കാൻ ഒരുങ്ങി ദേവജിത്ത്
Advertisement

ആദ്യമായി ഒരു വൈക്കം സ്വദേശി ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തികടക്കാൻ ഒരുങ്ങുകയാണ്. ഉദയനാപുരം അമ്പിലേഴത്ത് വീട്ടിൽ സജീവ് കുമാറിന്റെയും സവിത സജീവിന്റെയും ഇളയ മകനായ ദേവജിത്ത് എസ് എന്ന13 വയസുകാരനാണ് തന്റെ ആറുമാസത്തെ പരിശീലനത്തിനൊടുവിൽ ഈ കായൽ വിസ്മയം തീർക്കുവാൻ ഒരുങ്ങുന്നത്. ജനുവരി 18 ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ആഴമേറിയ 9കിലോമീറ്റർ ദൂരമാണ് ഇരുകൈകളും ബന്ധിച്ച് ദേവജിത്ത് നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് കോച്ച് ബിജു താങ്കപ്പന്റെ കീഴിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് ദേവജിത്ത് പരിശീലനം നടത്തുന്നത്. കാലാവസ്ഥ അനുകൂലമാണിങ്കിൽ ഏകദേശം രണ്ട്മണിക്കൂർ കൊണ്ട് ദേവജിത്തിന് നീന്തികയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു. വൈക്കത്തുവെച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കം നഗരസഭയുടെ സഹകരണത്തോടെ 21വേൾഡ് റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. കെ പി എം വി എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ദേവജിത്ത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.