Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ച് തുടങ്ങി

01:43 PM Dec 21, 2023 IST | Rajasekharan C P
Advertisement

തിരുവനന്തപുരം: നവ കേരള സദസ്സിനെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാർച്ച് തുടങ്ങി. കേരള പൊലീസ് മുഖ്യമന്ത്രിയുടെ അടിമക്കൂട്ടം ആണെന്ന് എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് പ്രതിഷേധം നടത്തുന്നത്.
മാത്യു കഴൽനാടൻ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ആൻ അ​ഗസ്റ്റിൻ തുടങ്ങിയവരാണ് മാർച്ച് നയിക്കുന്നത്.
ഇതേ പ്രതിഷേധവുമായി ഇന്നലെ യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്ര‌ട്ടേറിയറ്റ് മാർച്ചിനു നേരേ പൊലീസ് ക്രൂരമായ മർദനമുറയാണു സ്വീകരിച്ചത്. പെൺകുട്ടികളെ ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ച പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥർ അവരു‌ടെ വസ്ത്രവും വലിച്ചു കീറി. മുഖ്യമന്ത്രിയുടെ ​ഗൂണ്ടാ രാജിനെതിരേ പ്രതികരിക്കുന്ന യൂത്ത് കൊൺ​ഗ്രസ്- കെഎസ്‌യു പ്രവർത്തകരെ ചോരയിൽമുക്കി കൊല്ലാമെന്നു കരുതേണ്ടെന്ന് കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.

Advertisement

Advertisement
Next Article