അനുഭവ സാക്ഷ്യങ്ങളോടെ ആർ. എസ്. പിള്ളയുടെ 'പ്രവാസം നാല്പതാണ്ട്' പ്രകാശനം ചെയ്തു !
തിരുവനന്തപുരം : അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും കുവൈറ്റിലും ഖത്തറിലുമായി പതിറ്റാണ്ടുകൾ പ്രവാസം നയിച്ച വ്യക്തിയുമായ ശ്രി ആർ എസ് പിള്ള തന്റെ വിപുലമായ ജീവിതാനുഭവങ്ങൾ പങ്കു വെച്ച 'പ്രവാസം നാല്പതാണ്ട് എന്ന 'പുസ്തകം പ്രകാശനം ചെയ്തു. വെഞ്ഞാറമൂട് റാസ് ഓഡിറ്റോറിയത്തിൽ ശ്രി എ എം റൈസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രി ഡി കെ മുരളി ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. പിരപ്പൻകോട് അശോകൻ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ശ്രി ആർ എസ് പിള്ള മറുപടി പ്രസംഗം നടത്തി.
ചലച്ചിത്രസംവിധായകൻ കെ മധു, സംസ്കാരിക പ്രവർത്തകരായ ഇ. ശംസുദ്ധീൻ, പി ജി ബിജു, രമണി പി നായർ, പ്രശസ്ത പ്രവാസി എഴുത്തുകാരും സാംസകാരിക പ്രവർത്തകരുമായിരുന്ന കൈപ്പട്ടൂർ തങ്കച്ചൻ, ബർഗ്‌മാൻ തോമസ്, സുജിത് എസ് കുറുപ്പ്, ആർ അപ്പുക്കുട്ടൻപിള്ള, ചന്ദ്രമോഹൻ പനങ്ങാട്, ടി കെ കണ്ണൻ, ഷിജോ ഫിലിപ്, അരുണ സി ബാലൻ, ഓ ബി ഷാബു എന്നിങ്ങനെ ഒട്ടേറെ വിശിഷ്ട്ട വ്യക്തികൾ സന്നിഹിതരായിരുന്നു. അനിൽ വെഞ്ഞാറമൂട് , നെല്ലനാട് മോഹനൻ എന്നിവരും സംസാരിച്ചു. വെഞ്ഞാറ ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചി ട്ടുള്ളത്. 270 രൂപക്ക് ഇന്ത്യയിലെവിടെയും പുസ്തകം എത്തിച്ചു നൽകുമെന്ന് പ്രസാധകർ അറിയിച്ചു.