For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡിജിറ്റല്‍ തട്ടിപ്പ്; 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം

03:00 PM Nov 21, 2024 IST | Online Desk
ഡിജിറ്റല്‍ തട്ടിപ്പ്  17 000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം
Advertisement

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. സ്രോതസ്സുകള്‍ പ്രകാരം, ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൈബര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇരകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ഈ നടപടി സ്വീകരിച്ചത്. മന്ത്രാലയം പരാതികള്‍ അവലോകനം ചെയ്യുകയും സംശയാസ്പദമായ അക്കൗണ്ടുകള്‍ ഫ്‌ലാഗ് ചെയ്യുകയും ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാട്ട്സ്ആപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Advertisement

സിബിഐ ഏജന്റുമാരോ, ആദായ നികുതി ഉദ്യോഗസ്ഥരോ, കസ്റ്റംസ് ഏജന്റുമാരോ ആയി വേഷമിട്ട തട്ടിപ്പുകാര്‍ ഇരകളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഭീഷണിപ്പെടുത്തുന്നു. അടുത്തിടെ, പ്രധാനമന്ത്രി മോദി ഈ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം സംഭവങ്ങള്‍ സൈബര്‍ ഹെല്‍പ്പ് ലൈനില്‍ അറിയിക്കാന്‍ നിർദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളിലൂടെ തട്ടിപ്പുകാര്‍ പ്രതിദിനം 6 കോടിയോളം രൂപ തട്ടിയെടുക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യ 10 മാസത്തിനുള്ളില്‍ മാത്രം 2140 കോടി രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. ഒക്ടോബര്‍ വരെ 92,334 ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സൈബര്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.