Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കിഫ്ബി മസാല ബോണ്ടിനു പിന്നിൽ പിണറായി ചെയർമാനായ ബോർഡ്: തോമസ് ഐസക്ക്

11:58 AM Jan 23, 2024 IST | ലേഖകന്‍
Advertisement

പത്തനംതിട്ട: കിഫ്ബിക്കു വേണ്ടി മസാല ബോണ്ട് ഇറക്കിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കിഫ്ബി ബോർഡ് ആണെന്നു മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനമെടുത്തത് താനല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കിഫ്ബി ഡയറക്റ്റർ ബോർഡാണ്. അതിൽ ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം മാത്രമാണ് തനിക്കെന്ന് ഇഡിക്ക് നൽകിയ കത്തിൽ തോമസ് ഐസക്ക് വ്യക്തമാക്കി.
കിഫ്ബിക്കു കൂടുതൽ രേഖകൾ നൽകാനില്ല. ലഭ്യമായ രേഖകളെല്ലാം നൽകിയിരിക്കുന്നു. ഫെമോ ചട്ടം ലംഘിച്ചു എന്നാണ് കേസ്. എന്നാൽ ധനമന്ത്രി എന്ന നിലയിൽ തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവും തനിക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. വൈസ് ചെയർമാൻ എന്ന നിലയിലാണ് തോമസ് ഐസക്ക് പ്രതിസ്ഥാനത്തു വന്നത്. ഒന്നിലേറെ സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. ഇഡി നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്കിനോട് വീണ്ടും ഇഡി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. മസാല ബോണ്ട് കേസിൽ ഈ മാസം 22ന് ഹാജരാകണമെന്നായിരുന്നു നോട്ടീസ്. പക്ഷേ അദ്ദേഹം ഹാജരായില്ല. നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൻറെ ഭാ​ഗമായി തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നൽകിയെങ്കിലും ഇത് സംബന്ധിച്ച നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയിരുന്നു.

Advertisement

Advertisement
Next Article