ഗാന്ധിക്കെതിരായ പരാമർശത്തിൽ മോദിക്കെതിരെ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ
മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മ. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് മോദിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. രാജ്യ നിന്ദ നിറഞ്ഞതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ഗാന്ധിക്കെതിരായ പരാമർശമെന്നാണ് പരാതിയിൽ പറയുന്നത്.
സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്നും 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ ഗാന്ധിയെപ്പറ്റി അധികമൊന്നും അറിയില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ മോദി പറഞ്ഞത്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
മഹാത്മാ ഗാന്ധിയുടെ പൈതൃകം ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. എന്റയർ പൊളിറ്റിക്കൽ സയൻസ് പഠിച്ച ആൾക്കാണ് ഗാന്ധിയെ അറിയാൻ സിനിമ കാണേണ്ടി വരുന്നതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.