For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദിവ്യ എസ്. അയ്യര്‍ ആലിംഗനം ചെയ്തത് സ്‌നേഹം പ്രകടിപ്പിച്ചതാണെന്നും അത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ. രാധാകൃഷ്ണന്‍ എം.പി.

03:13 PM Jun 24, 2024 IST | Online Desk
ദിവ്യ എസ്  അയ്യര്‍ ആലിംഗനം ചെയ്തത് സ്‌നേഹം പ്രകടിപ്പിച്ചതാണെന്നും അത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ  രാധാകൃഷ്ണന്‍ എം പി
Advertisement

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ തന്നെ ആലിംഗനം ചെയ്തത് സ്‌നേഹം പ്രകടിപ്പിച്ചതാണെന്നും അത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ. രാധാകൃഷ്ണന്‍ എം.പി. ഒരു സ്‌നേഹപ്രകടനം ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ ആര്‍ക്കും സ്‌നേഹിക്കാന്‍ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു.രാജ്യത്തിന്റെ പൊതു സ്ഥിതി പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നും താന്‍ ആദ്യമായാണ് പാര്‍ലമെന്റില്‍ എത്തുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് ഹൃദയത്തിന്റെ ഭാഷയിലാണെന്നുമാണ് ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചത്. ഫോട്ടോയെ കുറിച്ചുള്ള ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. അതില്‍ ദിവ്യ കെ. രാധാകൃഷ്ണണെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സര്‍… എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയ്ക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍''- എന്നായിരുന്നു ദിവ്യ എസ്.അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഫോട്ടോ വൈറലായതിനു പിന്നാലെ ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവ് എസ്. ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Author Image

Online Desk

View all posts

Advertisement

.