Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിജയകാന്തിൻറെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്: ഭാര്യ പ്രേമലത

06:05 PM Dec 03, 2023 IST | Veekshanam
Advertisement

ചെന്നൈ: ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിൻറെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് എന്ന അഭ്യർഥനയുമായി ഭാര്യ പ്രേമലത. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും അവർ പറഞ്ഞു. ക്യാപ്റ്റനൊപ്പമുള്ള ചിത്രങ്ങളുടെ പ്രേമലത പങ്കുവച്ചിട്ടുണ്ട്.

Advertisement

കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. പൊതുവേദികളിൽ അദ്ദേഹം ഇപ്പോൾ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയിൽ വന്നത് അദ്ദേഹത്തിൻറെ ജന്മദിനത്തിനായിരുന്നു. അതും വീൽചെയറിലായിരുന്നു വിജയകാന്ത്.

നേരത്തെ നടനും സംവിധായകനുമായ നാസർ വിജയകാന്തിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വിജയകാന്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നാസർ ആവശ്യപ്പെട്ടു.

Advertisement
Next Article