ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കേണ്ട; ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതി: ഹൈക്കോടതി
02:02 PM Dec 16, 2024 IST
|
Online Desk
Advertisement
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ
മതിയെന്നും ഹൈക്കോടതി. വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിൽ മതം ഇല്ലാതാക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനം ഗുണകരമാണ്. ക്യാമ്പസിലെ അക്രമണങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം രാഷ്ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി വീണ്ടും ജനുവരി 23ന് ഇതുസംബന്ധിച്ച ഹർജി പരിഗണിക്കും.
Advertisement
Next Article