For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' :ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് നടി തമന്ന

02:09 PM Sep 05, 2024 IST | Online Desk
 രാധാ മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്   ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് നടി തമന്ന
Advertisement

ചെന്നൈ: 'രാധ' ഫോട്ടോഷൂട്ടിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി നടി തമന്ന ഭാട്ടിയ. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന കമന്റുകളില്‍ ഏറെയും. ഇതേത്തുടര്‍ന്ന്, തമന്നക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നു.

Advertisement

'ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ് ' എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഭാട്ടിയ ഹിന്ദുപുരാണത്തിലെ ശ്രീകൃഷ്ണന്റെ പത്‌നി രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനിയാണ് തമന്നക്കായി വസ്ത്രാലങ്കാരം ഒരുക്കിയത്.

ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് തമന്ന തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചത്. എന്നാല്‍, രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെയെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. 'നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' -എന്നായിരുന്നു ഒരു കമന്റ്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധയായെത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി.വിമര്‍ശനം വ്യാപകമായതോടെ തമന്നയും തൊറാനിയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റുകള്‍ നിയന്ത്രിക്കുകയും ചെയ്തു.

Author Image

Online Desk

View all posts

Advertisement

.