Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'പിണറായി പേടിക്കണ്ട, രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം നിങ്ങളെ ആക്രമിക്കല്‍ അല്ല'; കെസി വേണുഗോപാല്‍

12:56 PM Mar 18, 2024 IST | Online Desk
Advertisement

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നു. പ്രധാന നേതാക്കന്മാരെല്ലാം വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുകൊണ്ടാണ് വരാത്തത്. അവരുടെ ആശയ പാപ്പരത്വമാണ് തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോടുള്ള ആത്മബന്ധം കൊണ്ടാണ് വീണ്ടും മത്സരിക്കുന്നത്. പിണറായി വിജയൻ പേടിക്കണ്ട.

Advertisement

രാഹുൽ ഗാന്ധിയുടെ ലക്ഷ്യം നിങ്ങളെ ആക്രമിക്കൽ അല്ല. മോദിയെ താഴെ ഇറക്കൽ ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പൂക്കോട് വിഷയവും കെസി വേണുഗോപാല്‍ പരാമര്‍ശിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ സിദ്ധാർഥന്‍റെ അമ്മയെ ആദ്യം ആശ്വസിപ്പിക്കുക ഉമ്മൻ ചാണ്ടി ആയിരിക്കും. തിരുവനന്തപുരത്ത് നിന്ന് കുറഞ്ഞ ദൂരമല്ലേ ആ വീട്ടിലേക്ക് ഉള്ളു. പക്ഷെ പിണറായി പോയോ എന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

10 കൊല്ലം മുമ്പ് പറഞ്ഞ എന്തെങ്കിലും ജനക്ഷേമം മോദി നടപ്പിലാക്കിയോ? എന്ന ചോ​ദ്യത്തിലൂടെ മോദിയെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. മോദിക്ക് ജനങ്ങളെ തമ്മിൽ അടിപ്പിക്കാനാണ് നന്നയി അറിയുന്നത്. പിണറായിയും മോദിയും ഒരേ പോലെയാണ്. കോണ്‍ഗ്രസിന്‍റെ സീറ്റ് കുറയ്ക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ബിജെപിക്കും സിപിഎമ്മിനുമുള്ളത്. അവർ അങ്ങോട്ടയും ഇങ്ങോട്ടും ആക്രമിക്കുന്നില്ല.

Tags :
featuredkeralaPolitics
Advertisement
Next Article