Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിഷേധക്കാരോട് മുഖ്യമന്ത്രിക്ക് ഇരട്ട നീതി: വി.ഡി. സതീശൻ

02:13 PM Dec 18, 2023 IST | ലേഖകന്‍
Advertisement

എടരിക്കോട് (മലപ്പുറം): കോവിഡ് വ്യാപനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടും അതിനെതിരേ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതെ നവകേരള സദസ് തീരാൻ കാത്തിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി വാ തുറക്കുന്നതു തന്നെ കള്ളം പറയാനാണ്. എസ്.എഫ്.ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേർതിരിക്കുന്നത് ശരിയല്ല. സംഘപരിവാറുകാരനെ പഴ്സണൽ സ്റ്റാഫംഗമാക്കിയത് മുഖ്യമന്ത്രിയും ഗവർണറും ഒക്കച്ചങ്ങായിമാരായിരുന്ന കാലത്താണെന്നും സതീശൻ പരിഹസിച്ചു.

Advertisement

രാജ്യത്തെ 1800 ൽ അധികം കേസുകളിൽ 1600-ൽ അധികം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ഇതിനകം നാല് മരണമുണ്ടായി. ഇന്നലെ മാത്രം 111 കേസുകൾ പുതുതായി ഉണ്ടായി. രാജ്യത്തെ 89 ശതമാനം കേസുകളും സംസ്ഥാനത്തായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഒന്നും ചെയ്യാതെ നവകേരള സദസ് തീരാൻ വേണ്ടി സർക്കാർ കാത്തിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലേക്ക് പോകുന്നതിന് മുൻപ് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കരിങ്കൊടി കാണിക്കുമ്പോൾ ആരെങ്കിലും അക്രമം നടത്താൻ ഇറങ്ങിപ്പുറപ്പെടുമോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് വലിയ തമാശയാണ്. കരിങ്കൊടി കാട്ടിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ക്രിമിനലുകളെയും ഗുണ്ടകളെയും ഉപയോഗിച്ച് കുട്ടികളെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ ഇത് പറയുന്നത്. ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. പക്ഷെ എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടിയാൽ അത് സമാധാനപരവും കെ.എസ്.യു കാട്ടിയാൽ അത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേർതിരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസ് ക്രിമിനലുകളും ഗുണ്ടകളും ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത്.
മോനെ നീ വിഷമിക്കല്ലേ, ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞ് ചേർത്ത് പിടിച്ചാണ് പൊലീസ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ കൊണ്ടുപോയത്. കുഞ്ഞ് കരായാതിരിക്കാൻ ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്തിരുന്നേൽ നന്നായേനെ. സ്വന്തം ആളുകളോടുള്ള പൊലീസിന്റെ ഈ സ്‌നേഹപ്രകടനവും നാട്യവുമെല്ലാം കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നത് മുഖ്യമന്ത്രി മറന്നു പോയി. രണ്ടു രീതിയാണ് കേരളത്തിൽ. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ക്രിമിനലുകളെ ഉപയോഗിച്ച് തല്ലിച്ചത്. കല്യാശേരി മുതൽ പത്തനംതിട്ടവരെ അക്രമമാണ് നടന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും സതീശൻ.

Advertisement
Next Article