Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇരട്ടവോട്ട് വിവാദം: കള്ളവോട്ട് ചെയ്‌താൽ ക്രിമിനൽ നടപടി സ്വീകരിക്കും; ജില്ലാ കലക്ട‍ർ

02:49 PM Nov 18, 2024 IST | Online Desk
Advertisement

പാലക്കാട്‌: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട്ട് ഇരട്ട വോട്ട് വിവാദത്തില്‍ തീരുമാനവുമായി ജില്ലാ കലക്ട‍ർ ഡോ.എസ്.ചിത്ര. വ്യാജ വോട്ട് പരാതിയിൽ നടപടിയുണ്ടാകുമെന്നും മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാൻ എത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിർത്തുമെന്ന് ജില്ലാ കലക്ട‍ർ ഡോ.എസ്. ചിത്ര അറിയിച്ചു. മാത്രമല്ല, പാലക്കാടെ വോട്ടർമാർക്ക് മറ്റു മണ്ഡലത്തില്‍ വോട്ട് ഉണ്ടെങ്കില്‍ അത് പട്ടികയില്‍നിന്ന് ഒഴിവാക്കും

Advertisement

.ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇടതുമുന്നണി കോടതിയില്‍ പോകുന്നതിനെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നല്‍കുന്നത്. കളവ് നടന്നിട്ട് പോലീസില്‍ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുല്‍ പറഞ്ഞു.

Tags :
kerala
Advertisement
Next Article