Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

03:53 PM Sep 30, 2024 IST | Online Desk
Advertisement

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) കരടുരേഖ സമർപ്പിച്ചു. 1 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വിൽപനയിലൂടെ 300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. പ്രമോട്ടർമാരുടെയും ഓഹരി ഉടമകളുടെയും കൈവശമുള്ള 6,95,68,204 ഷെയറുകളാണ് വിറ്റഴിക്കുന്നത്. ഓഹരികൾ ആനുപാതികമായാണ് വിറ്റഴിക്കുക. 50 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 35 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.

Advertisement

കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് രാജ്യത്തെ നേത്ര പരിചരണ മേഖലയുടെ 25 ശതമാനം വിപണി വിഹിതവും ഡോ. അഗർവാൾസ് ഹെൽത്ത് കെയറിനാണുള്ളത്. അത്യാധുനിക തിമിര ശസ്ത്രക്രിയകൾക്ക് പുറമെ നേത്രരോഗ വിദഗ്ധരുടെ സേവനവും ഡോ. അഗർവാൾസ് ഹെൽത്ത് കെയറിൽ ലഭ്യമാണ്.

Advertisement
Next Article