ഡോ: വി.പി. സിദ്ധൻ സ്കോളർഷിപ് ഡോ: അമീറ അമീറിന്
11:12 AM Apr 18, 2024 IST | Online Desk
Advertisement
കേരള ആരോഗ്യ സർവ്വകലാശയുടെ കീഴിൽ തിരുവനന്തപുരത്ത് ഗ്ലോബൽ ഇൻസ്റ്റിടൂട്ട് ഒഫ് പബ്ലിക് ഹെർത്തിലെ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്) വിദ്യാർത്ഥിയായ ഡോ: അമീറ അമീറിന് പ്രഥമ 'ഡോ: വി.പി. സിദ്ധൻ സ്കോളർഷിപ്പ്' ലഭിച്ചു.
Advertisement
ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ചടങ്ങിൽ എ.വി.എ ഗ്രൂപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായ ഡോ: എ.വി. അനൂപ് സ്കോളർഷിപ്പ് സമ്മാനിച്ചു. രണ്ടു വർഷത്തെ എം.പി.എച് കോഴ്സിൻ്റെ ഫീസായ ഒന്നര ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക.
പൊതുജനാരോഗ്യത്തിൽ ഉപരിപഠനം നടത്തുന്ന ഡോ: അമീറ ആയൂർവേദ ഡോക്ടറാണ്. ഡോ: വി.പി. സിദ്ധൻ പൊതുജനാരോഗ്യ ചെയറിൻ്റെ ഉദ്ഘാടനവും ഡോ: അനൂപ് നിർവഹിച്ചു. ചടങ്ങിൽ പത്മശ്രീ ഡോ: മാർത്താണ്ഡപിള്ള, ഡോ.എസ്.എസ്. ലാൽ, ഡോ: രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.