For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡോ.വന്ദനാ ദാസ് കൊലക്കേസ്: വിചാരണയുടെ സ്‌റ്റേ നീട്ടി

05:14 PM Dec 20, 2023 IST | Online Desk
ഡോ വന്ദനാ ദാസ് കൊലക്കേസ്  വിചാരണയുടെ സ്‌റ്റേ നീട്ടി
Advertisement

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ജനുവരി ഒമ്പതിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവും നീട്ടിയത്.

Advertisement

മേയ് പത്തിന് രാത്രി പൊലീസ് വൈദ്യപരിശോധനക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസിന്റേയും ടി. വസന്തകുമാരിയുടേയും ആരോപണം. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സര്‍ക്കാര്‍ വാദം.ജാമ്യം തേടി പ്രതി സന്ദീപ് സമര്‍പ്പിച്ച ഹരജിയും ജസ്റ്റിസ് പി. ഗോപിനാഥിന്റെ പരിഗണനയിലുണ്ട്. ഈ ഹരജികള്‍ നിലവിലുള്ള സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് നേരത്തെ ഇടക്കാല ഉത്തരവുണ്ടായത്.

Author Image

Online Desk

View all posts

Advertisement

.