Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘തഗ്‌ലൈഫി’ൽ നിന്നും പിന്മാറി ദുൽഖർ സൽമാൻ

04:05 PM Mar 07, 2024 IST | Online Desk
Advertisement

മണിരത്നം ഒരുക്കുന്ന കമല്‍ഹാസൻ ചിത്രമായ തഗ്‌ലൈഫില്‍ നിന്നും പിൻമാറി ദുല്‍ഖർ സല്‍മാൻ. ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുമായി ബന്ധപ്പെട്ടാണ് താരത്തിന്‍റെ പിൻമാറ്റം. മറ്റു ചിത്രങ്ങളുടെ ഡേറ്റുകളുമായി ഒത്തുപോകാത്തതും മണിരത്നം ചിത്രത്തില്‍ അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണങ്ങളാണ്.

Advertisement

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങള്‍. രാജ് കമല്‍ ഫിലിംസ് ഇന്‍റർനാഷണലും റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്.

Tags :
CinemaEntertainment
Advertisement
Next Article