Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിജിലൻസ് പരിശോധനയ്ക്കിടെ ഡോക്ടർമാർ ഇറങ്ങിയോടി

10:58 AM Jun 07, 2024 IST | ലേഖകന്‍
Advertisement
Advertisement

പത്തനംതിട്ട: സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിനായി പൊലീസ് വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ 2 ഡോക്ടർമാർ ഇറങ്ങിയോടി. ഡിഎച്ച്എസിനു കീഴിലുള്ള ഡോക്ടർമാർക്ക് നിബന്ധനകളോടുകൂടി വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്താം. ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുള്ള രോഗികൾക്കോ ഇവരുടെ ബന്ധുക്കൾക്കോ ചികിത്സ നൽകുന്നത് നിയമവിരുദ്ധമാണ്. വിജിലൻസ് ആസ്ഥാനത്തുനിന്നുള്ള നിർദേശത്തെത്തുടർന്നുള്ള പരിശോധനയിലാണ് സംഭവം.

ഈ നിബന്ധന ലംഘിച്ചർക്കെതിരെ നടപടി വന്നേക്കും. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരാണ് ഇറങ്ങിയോടിയത്. പത്തനംതിട്ടയിൽ നിന്ന് മറ്റു രണ്ട് ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാവും. കോഴഞ്ചേരിയിൽ നിന്ന് 2 പേരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിക്കുള്ള റിപ്പോർട്ട് നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Tags :
keralanews
Advertisement
Next Article