ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്
04:25 PM Mar 13, 2024 IST | Online Desk
Advertisement
തൃശ്ശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച് ജീപ്പ് തല്ലി തകർത്ത കേസിലെ പ്രതി കൂടിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് നാടുകടത്തുന്നത്. ആറ് മാസത്തേക്കാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. ഡിഐജി അജിതാ ബീഗത്തിന്റേതാണ് ഉത്തരവ്.
Advertisement
ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍. ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തില്‍ ഇറങ്ങിയത്.