Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ചക്രവ്യൂഹ' പ്രസംഗത്തില്‍ ഇഡി റെയ്ഡിനു നീക്കം: തുറന്ന കൈകളോടെ കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

09:19 AM Aug 02, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ജൂലൈ 29 ന് പാര്‍ലമെന്റില്‍ നടത്തിയ 'ചക്രവ്യൂഹ' പ്രസംഗത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് ഉള്ളിലുള്ള ചിലര്‍ പറഞ്ഞെന്നും തുറന്ന കൈകളോടെ താന്‍ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Advertisement

എക്‌സിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 'പ്രത്യക്ഷത്തില്‍ 2ല്‍1നും എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഇ.ഡിയില്‍ ഉള്ളിലുള്ളവര്‍ പറയുന്നു, ഒരു റെയ്ഡ് ആസൂത്രണം ചെയ്യുകയാണെന്ന്. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്‌ക്കറ്റും എന്റെ വക' -രാഹുല്‍ കുറിച്ചു.

ജൂലൈ 29ന് ലോക്സഭയില്‍ കേന്ദ്ര ബജറ്റിന്മേല്‍ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രസംഗമാണ് രാഹുല്‍ നടത്തിയിരുന്നത്. ''ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തില്‍ ആറു പേര്‍ ചേര്‍ന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തില്‍ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍പെട്ട അവസ്ഥയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.'' -എന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

Advertisement
Next Article