Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കനത്ത മഴക്കെടുതിയില്‍ രാജസ്ഥാനില്‍ എട്ട് പേര്‍ മരിച്ചു

11:09 AM Aug 13, 2024 IST | Online Desk
Advertisement

രാജസ്ഥാന്‍/ജയ്പൂര്‍: കനത്ത മഴക്കെടുതിയില്‍ തിങ്കളാഴ്ച രാജസ്ഥാനില്‍ എട്ട് പേര്‍ മരിച്ചു. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. കനത്ത മഴ രാജസ്ഥാനിലെ കരൗലിയിലും ഹിന്ദൗണിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചു.

Advertisement

അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകുകയാണ്. കരൗലിയിലും ഹിന്ദൗണിലും നൂറോളം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. കനത്ത മഴയുടെ പ്രവചനത്തെ തുടര്‍ന്ന് ജയ്പൂര്‍, സവായ് മധോപൂര്‍, ഭരത്പൂര്‍, ദൗസ, കരൗലി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും (എന്‍.ഡി.ആര്‍.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്.ഡി.ആര്‍.എഫ്) ടീമുകള്‍ നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും രക്ഷ പ്രവര്‍ത്തനം തുടരുകയാണെന്നും ദുരന്തനിവാരണ വകുപ്പ് ജോയന്റ് സെക്രട്ടറി ഭഗവത് സിങ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ജയ്പൂരിലെ കനോട്ട അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗള്‍ട്ട കുണ്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. മോറോളി അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് 30 വയസ്സുള്ള ഒരാള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisement
Next Article