Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏകാദശി: ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ

11:36 AM Dec 11, 2024 IST | Online Desk
Advertisement

ഗുരുവായൂർ: ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ എത്തി. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.

Advertisement

ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം സാധ്യമാണ്. ഏകാദശി ദിവസമായ ഇന്നു രാവിലെ പാർഥ സാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് കൊമ്പൻ ഗോകുലാണ് കോലമേറ്റിയത്. പഞ്ചവാദ്യം അകമ്പടിയുടെ രാവിലെ 9 ന് ആരംഭിക്കാറുള്ള എഴുന്നള്ളിപ്പ് ഇത്തവണ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച രാവിലെ 6.30 ന് ആരംഭിച്ചു. 9 ന് മുൻപായി തിരിച്ചെത്തി. ഏകാദശി വ്രതവിഭവങ്ങളോടെ ഭക്തർക്ക് രണ്ട് സ്‌ഥലങ്ങളിലായി പ്രസാദ ഊട്ട് നൽകുന്നുണ്ട്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളവും പഞ്ചവാദ്യവും അകമ്പടിയാകും. ഇന്ന് അർധരാത്രി മുതൽ കുത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം നടക്കും. ദ്വാദശി ദിവസമായ നാളെ രാവിലെ 9 ന് ക്ഷേത്രം അടച്ചാൽ വൈകിട്ട് 3.30 ന് മാത്രമേ തഉറക്കുകയുള്ളൂ.

Tags :
news
Advertisement
Next Article