Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.

02:42 PM Apr 24, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം 2024 സംഘടിപ്പിച്ചു. ഏപ്രിൽ 18, 19 വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ കബദ് റിസോർട്ടിൽ ആയിരുന്നു ഈ വർഷത്തെ സ്നേഹ സംഗമം സംഘടിപ്പിച്ചത്. പ്രസിഡന്റ് യാക്കൂബ് എലത്തൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച സ്നേഹ സംഗമം 2024 ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം, മുഖ്യരക്ഷാധികാരി നാസർ എം കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജോയൻ്റ് കൺവീനർമാരായ അർഷദ് എൻ, ആഷിഖ് എൻ ആർ, റദീസ് എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിദ്ധിഖ് പി, മുനീർ മക്കാരി, ആലിക്കുഞ്ഞി കെ എം, ഇബ്രാഹിം ടി ടി, സുനീർ, യാക്കൂബ് പി, റിഹാബ് എൻ, ആരിഫ് എൻ ആർ, ഷെരീഫ് കെ, ഷെരീദ്, ഒജി, ഫിറോസ് എൻ, ഷഹീൻ എൻ, റഈസ് എ, ശിഹാബ് കെ ടി, സിദ്ധിഖ് എൻ, ശിഹാബ് വി കെ എന്നിവർ വിവിധ മത്സരങ്ങളും പരിപാടികളും നിയന്ത്രിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അസ്‌ലം കെ, ഫൈസൽ എൻ, അൻവർ ഇ, ഇക്ബാൽ എൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാ കായിക മത്സരങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സ്നേഹസംഗമത്തിൽ പങ്കെടുത്തു രജിസ്ട്രേഷൻ നടത്തിയവർക്ക് നറുക്കെടുപ്പിലൂടെവിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സ്നേഹ സംഗമം വമ്പിച്ച വിജയമാക്കിത്തീർത്ത പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം എന്നിവർക്കും, ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് അസ്‌ലം കെ, കൺവീനർ മുനീർ മക്കാരി എന്നിവർക്കും, മാർച്ചിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രോഗ്രാം ചെയർമാൻ റദീസ് എം എന്നിവർക്കുമുള്ള മെമന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു . പുതുതായി വനിതാ വിങ് രൂപീകരിച്ചു. പ്രസിഡണ്ട് ആയി സീനത്ത് യാക്കൂബിനെയും ജനറൽ സെക്രെട്ടറി ആയി ഫബിത അസ്‌ലമിനേയും ട്രെഷറർ ആയി ഹസ്‌ന ആഷിഖിനെയും തെരെഞ്ഞെടുത്തു. ട്രെഷറർ സബീബ് മൊയ്തീൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement
Next Article