തിരഞ്ഞെടുപ്പ് കോഴ: അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്
10:15 AM Nov 05, 2023 IST | Veekshanam
Advertisement
സുൽത്താൻബത്തേരി: സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച്നോട്ടീസ് നൽകി. നവംബർ 14 ന് 11മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് പണം നൽകി എന്നാണ് കേസ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സി കെ ജാനുവിന് നൽകി എന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് ആണ് പരാതിക്കാരൻ.
Advertisement