വിദ്വേഷ പരാമർശം;ശോഭ കരന്ദലജെയ്ക്കെതിരെ നപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
02:43 PM Mar 21, 2024 IST
|
Online Desk
Advertisement
ബാംഗ്ലൂരൂ: വിദ്വേഷ പരാമർശത്തില്‍ ബെംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ദലജെയ്ക്കെതിരെ നപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.കർണാടക ചീഫ് ഇലക്‌ട്രല്‍ ഓഫീസർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നല്‍കാനും നിർദ്ദേശം നല്‍കി.
Advertisement
കേരളത്തിൽനിന്നും തമിഴ്നാട്ടില്‍ നിന്നും ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ ഡി എം കെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാമർശത്തില്‍ ശോഭയ്ക്കെതിരെ തമിഴ്നാട്ടില്‍ കേസെടുത്തിരുന്നു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തുന്ന പരാമർശം എന്ന വകുപ്പിലാണ് മധുര സിറ്റി പോലീസ് ശോഭയ്ക്കെതിരെ കേസെടുത്തത്.
Next Article