അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ് ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻതൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.