For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇലക്റ്ററൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണം: സുപ്രീം കോ‌‌ടതി

12:07 PM Feb 15, 2024 IST | ലേഖകന്‍
ഇലക്റ്ററൽ ബോണ്ട് ഭരണഘടനാ വിരുദ്ധം  റദ്ദാക്കണം  സുപ്രീം കോ‌‌ടതി
Advertisement

ന്യൂഡൽഹി: കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നടക്കം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനയുടെ കണക്ക് വെളിപ്പെടുത്തണമെന്ന് സുപ്രീം കോ‌ടതി. ഇലക്ടറൽ ബോണ്ട് എന്ന പേരിൽ ഈ തുക ചില കക്ഷികൾ ഒളിച്ചു വയ്ക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അദാനി പോർട്ട്സ് അടക്കമുള്ള കോർപ്പറേറ്റുകൾ നൽകുന്ന സംഭാവന ബിജെപി വെളിപ്പെ‌ടുത്തിയിട്ടില്ലെന്ന ആരോപണം ശക്തമായ ഘട്ടത്തിൽ വിധിക്കു വലിയ പ്രസക്തിയുണ്ട്. ഈ പദ്ധതി ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വയ്ക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Advertisement

സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. .ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരായിരുന്നു ഹർജിക്കാർ.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.