Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇലക്ട്രിക് ബസുകൾ കൊള്ളാം; സഭയിൽ മലക്കം മറിഞ്ഞ് ഗണേഷ്കുമാർ

08:19 PM Feb 02, 2024 IST | veekshanam
Advertisement

തിരുവനന്തപുരം: ഗതാഗതവകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾക്കെതിരെ വലിയ വിമർശനം ഉയർത്തിയ മന്ത്രി കെബി ഗണേഷ്കുമാർ ഇന്നലെ നിയമസഭയിൽ മലക്കം മറിഞ്ഞു. ഇലക്ട്രിക് ബസ് കൊള്ളാമെന്നായിരുന്നു സഭയിൽ മന്ത്രിയുടെ നിലപാട്. കെ‌എസ്ആർടിസിയിൽ ഡീസൽ ചെലവ് കുറയ്ക്കാൻ ഇലക്ട്രിക് ബസുക‌ൾക്കായെന്ന് മന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകി. കോർപ്പറേഷന്റെ നഷ്ടം നികത്തുന്നതിനായി മുഴുവൻ ഡിപ്പോകളിലും ഷ‌ഡ്യൂളുകൾ പുനഃപരിശോധിച്ചും നഷ്ടത്തിൽ ഓടുന്ന സർവീസുകൾ പുനഃക്രമീകരിച്ചും ദിനംപ്രതി മുപ്പത് ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ഇതിന് പുറമെ യാത്രക്കാരില്ലാതെ രാത്രികാലങ്ങളിൽ ഡിപ്പോകളിലേക്ക് തിരിച്ചെത്തുന്ന ബസുകളെ സ്റ്റേ സർവീസുകളായി പുനഃക്രമീകരിക്കുന്നതിനും ന‌ടപടി സ്വീകരിച്ചിട്ടുണ്ട്. എൻ ഷംസുദ്ദീൻ, കെ പി എ മജീദ്, നജീബ് കാന്തപുരം, ടി വി ഇബ്രാഹീം എന്നിവരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗതാഗത മന്ത്രി.

Advertisement

Tags :
kerala
Advertisement
Next Article