Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും; ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷൻ

11:01 AM Oct 30, 2024 IST | Online Desk
Image for representation only. Photo: Shutterstock
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.

Advertisement

നിരക്ക് വർധന സംബന്ധിച്ച അപേക്ഷയില്‍ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്‌ 120 ദിവസത്തിനകം തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ് രണ്ടിനാണ് കെ എസ് ഇ ബി അപേക്ഷ നല്‍കിയത്.

വേനല്‍ക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക്‌ സംസ്ഥാനത്തിന്‌ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധിക ബാധ്യത എന്നിങ്ങനെയുള്ള ചെലവുകള്‍ നികത്താനുള്ള നിരക്ക് പരിഷ്‌കരണമാണ്‌ കെ എസ് ഇ ബി ആവശ്യപ്പെടുന്നത്.

കെ എസ്‌ ഇ ബിയുടെ നിർദ്ദേശങ്ങളും പൊതു തെളിവെടുപ്പില്‍ ഉയർന്നതും സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച്‌ താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച്‌ ആഴ്ചകള്‍ കൂടി എടുക്കുമെന്ന്‌ കമ്മീഷൻ ഉത്തരവില്‍ വ്യക്തമാക്കി.

Tags :
keralanews
Advertisement
Next Article