ജനത്തിന് ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് ശരാശരി 20 പൈസവരെ
07:56 PM Nov 02, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. വിലക്കയറ്റം മൂലം ദുരിതരായ ഇരുട്ടടിയാവുന്നതാണ് സർക്കാരിന്റെ നടപടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
Advertisement