കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു
11:52 AM Dec 20, 2023 IST | Online Desk
Advertisement
Advertisement
കണ്ണൂർ:കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തിനിടെയാണ് ആനയിടഞ്ഞത്.വടക്കെ പൊയിലൂര്‍ ടൗണിനടുത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.എഴുന്നള്ളത്തില്‍ പങ്കെടുക്കാനായി ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു.
ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് പതിച്ചു.തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
റോഡിലൂടെ ഓടിയ ആന സമീപത്തെ വീടിന്റെഗോറ്റില്‍ നിലയുറപ്പിച്ചു.മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.