കണ്ടല ബാങ്കിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
08:41 AM Nov 08, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: നൂറുകോടി രൂപയുടെ തട്ടിപ്പ് നടന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സിആർപിഎഫിന്റെ അകമ്പടിയോടെ ഇ ഡി ഉദ്യോഗസ്ഥർ കണ്ടല സഹകരണ ബാങ്കിൽ എത്തിയിട്ടുണ്ട്. അല്പസമയത്തിനകം റെയ്ഡ് ആരംഭിക്കും. ബാങ്കിലെ മുൻ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ വീടുകളിൽ പുലർച്ച മുതൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
Advertisement
മിൽമ അഡ്മിനിസ്ട്രേറ്ററും സിപിഐ നേതാവുമായ ഭാസുരാംഗന്റെ നേതൃത്വത്തിലാണ് ബാങ്കിൽ കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ് നടത്തിയത്. 30 വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന ഭാസുരാംഗനാണ് തട്ടിപ്പിന് പിന്നിലെന്ന് സഹകരണ വകുപ്പിന്റെ തന്നെ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.