Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജോസഫ് പണിക്കർക്ക് തമിഴ്‌നാട് എൻജിനീയേഴ്‌സ് ഫോറം എക്സലൻസ് അവാർഡ് !

12:18 AM Nov 11, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും പരിസ്ഥിതി സ്നേഹിയുമായ എൻജിനീയർ ജോസഫ് പണിക്കരെ
തമിഴ്‌നാട് എൻജിനീയറിങ് ഫോറം എക്സല്ൻ സ് അവാർഡ് 2023 ൽ ഈ വർഷത്തെ മുതിർന്ന എൻജിനീയർ പദവി നൽകി ആദരിച്ചു. കഴിഞ്ഞ ദിവസം റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പതിനാലാമത് നൂതന സാങ്കേതിക കോൺഫറൻസിനോടനുബന്ധിച്ച എഞ്ചിനീയറിംഗ് എക്സലൻസ്
അവാർഡ് ദാനചടങ്ങിൽ കുവൈറ്റ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ബഹുമാന്യ ഷേഖ് മാലിക് അൽ ജാബർ അൽ മാലിക് അൽ സബ ശ്രീ ജോസഫ് പണിക്കർക്ക് പ്രശസ്തി പത്രവും മെമെന്റോയും നൽകി ആദരിച്ചു. നിലവിൽ പാൻ അറബ് കൺസൽട്ടിങ് എൻജിനീയർസ് (പി എ സി ഇ) ൽ ഇലക്ട്രിക്കൽ എം ഇ പി വിഭാഗത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ച് വരികയാണ് അദ്ദേഹം.

Advertisement

എളിമയാർന്ന വ്യക്തി ജീവിതം കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗത് ഏറെ പ്രശസ്തനായ ശ്രീ ജോസഫ് പണിക്കർ 'ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയേർസ് ഇന്ത്യ കുവൈറ്റ് ചാപ്റ്റർ' ന്റെ ചെയർമാൻ ആയും മുൻപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സാങ്കേതിക തല്പരർക്കും പ്രയോജനപ്രദമായ വലിയൊരു പുരാവസ്തു ശേഖരത്തിന്റെ ഉടമയും തിരുവല്ല പുറമറ്റം അടങ്ങാപുറത്ത് കുടുംബാംഗമായ ശ്രീ ജോസഫ് പണിക്കർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ച് വരുന്നു.

Advertisement
Next Article