Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉന്മേഷഭരിതമായി വയനാട് അസ്സോസിയേഷൻ 'വേനൽ നിലാവ് - 2024 '.

09:55 PM Apr 27, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : വേനൽ നിലാവ് - 2024 എന്ന പേരിൽ കുവൈത്തിലെ വയനാട് അസോസിയേഷൻ അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. ഏപ്രിൽ ൧൮ -19 വ്യാഴം വെള്ളി ദിവസങ്ങളിൽ കബദ് റിസോർട്ടിൽ കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർക് വരെ മറക്കാൻ കഴിയാത്ത ഒരു അനുഭൂതി ഉണർത്തികൊ നടൻ പിക്നിക് അരങ്ങേറിയത്. വയനാടിന്റെ ശീതളിമയാർന്ന അന്തരീക്ഷം പോലെ ഈ മരുഭൂവിലും ഏവരുടെയും മനസിനുള്ളിൽ ചെറു ചാറ്റൽ മഴയുടെ നനവ് പടർത്തി ഒരു രാവും പകലും നീളുന്ന ആഘോഷങ്ങൾ നടന്നു. ഇടവേളകളില്ലാതെ വൈവിധ്യവും,വ്യത്യസ്തതയുമാർന്ന ഗെയിമുകളും, പ്രോഗ്രാമുകളുമായി പങ്കെടുത്ത എല്ലാവരും ആടിയും പാടിയും തിമിർത്തു. ഉള്ളിലൊതുക്കിയ ജോലി ഭാരത്തിന്റെയും മറ്റുമുള്ള മാനസിക പിടിമുറുക്കങ്ങൾക്ക് അയവ് വരുത്താൻ കിട്ടിയ അവസരംഏവരും വിനിയോഗിച്ചു.

പ്രസിഡണ്ട് ശ്രീ ജിനേഷ് ജോസും മറ്റു കമ്മിറ്റിഅംഗങ്ങളും നേതൃത്വം നൽകി. സെക്രട്ടറി ശ്രീ മെനിഷ് വാസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ശ്രീ ബാബുജി ബത്തേരി, മീഡിയ കൺവീനർ മുബറാക് കമ്പ്രതത്, എന്നിവരെ കൂടാതെ മറ്റ്‌ സംഘടന ഭാരവാഹികളും ആശംസകൾ അറിയിച്ചു. ട്രഷറർ ശ്രീ അജേഷ് സെബാസ്റ്റ്യൻ നന്ദിപറഞ്ഞു. കൺവീനർ ശ്രീ ജിജിൽ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന വിവിധയിനം ഗെയിംമുകളും മറ്റു പ്രോഗ്രാമുകളും നടക്കുന്നതിനിടെ കൃത്യമായ ഇടവേളകളിൽ നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളുംകൂടിയായപ്പോൾ പങ്കെടുത്തവരെല്ലാം ഉന്മേഷഭരിതരായി. എക്സികുട്ടീവ് അംഗങ്ങളും, പിക്നിക് കമ്മിറ്റി അംഗങ്ങളും ആദ്യാവസാനം പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു. അഡ്വൈസറി ബോർഡ് അംഗങ്ങളും മുൻ ഭാരവാഹികളും ആദ്യാവസാനം സജ്ജീവമായിരുന്നു.

Advertisement
Next Article